തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; സ്‌കൂളുകൾ ഭാഗികമായി തുറക്കും
തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. അതേസമയം അടുത്ത മാസം ഒന്ന് മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാനും തീരുമാനമായിട്ടുണ്ട്
9, 10, 11, 12 ക്ലാസുകളിൽ ഒന്നിടവിട്ട് 50 ശതമാനം വിദ്യാർഥികളെ വെച്ച് ക്ലാസുകൾ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതൽ മെഡിക്കൽ, നഴ്‌സിംഗ് കോളജുകളിലെ ക്ലാസുകൾ തുടങ്ങാനും തീരുമാനമായി.