വിവസ്ത്രനായി പോലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി: സംഭവം നേമം സ്‌റ്റേഷനിൽ
തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സെല്ലിനകത്ത് പ്രതി മലമൂത്ര വിസർജനവും നടത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഷാനവാസാണ് ജയിലിനുള്ളിൽ അതിക്രമം നടത്തിയത്. ലോറി തടഞ്ഞ് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഷാനവാസിനെ കസ്റ്റഡിയിൽ എടുത്തത്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.