പീഡനക്കേസ് പ്രതി കോഴിക്കോട് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. കുറ്റിയിൽതാഴം കരിമ്പയിൽ ബീരാൻ കോയയാണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. 62 വയസ്സായിരുന്നു
ജയിലിനുള്ളിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ശുചിമുറിയിലാണ് ബീരാൻകോയ തൂങ്ങിമരിച്ചത്. സ്ത്രീയെ കടന്നുപിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.