Thursday, January 23, 2025
Top News

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്

പാല്‍ഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മിസ്ത്രി ഉള്‍പ്പെടെ വാഹനത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. മിസ്ത്രി സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് വാഹനം പൂര്‍ണമായും തകര്‍ന്നു.

ടാറ്റ സണ്‍സിന്റെ ആറാമത്തെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറില്‍ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്നത്. സൈറസ് മിസ്ത്രിക്ക് ശേഷം എന്‍ ചന്ദ്രശേഖരനാണ് ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *