Wednesday, January 8, 2025
Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: പോലിസിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പോലിസ് പരിശോധന.മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍ എന്നിവര്‍ ഈ മാസം ഒന്നിന് വൈറ്റില – ഇടപ്പള്ളി റോഡില്‍ ചക്കരപ്പറമ്പിനു സമീപം അര്‍ധ രാത്രിയോടെ ഉണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് നെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ ഇന്നലെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇയാള്‍ മദ്യലഹരിയിലായിരുന്നു കാറോടിച്ചിരുന്നതെന്നാണ് പോലിസ് പറഞ്ഞത്.ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *