തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം; കൊങ്കുനാട് വിവാദത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം
കൊങ്കുനാട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ക്യാമ്പയിൻ സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളിൽ നിന്ന് ആരംഭിച്ചിരുന്നു. ബിജെപി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്
വാർത്ത വന്ന പത്രങ്ങൾ കത്തിച്ചായിരുന്നു തമിഴ് ജനത പ്രതികരിച്ചിരുന്നത്. സംഭവത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലേക്ക് വീണതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.