Monday, January 6, 2025
Sports

ആറ് വിക്കറ്റ് അകലെ ഇന്ത്യയെ കാത്ത് ചരിത്ര വിജയം; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

 

സെഞ്ചൂറിയൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 305 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വെച്ചത്. അവസാന ദിനമായ ഇന്ന് അവർക്ക് വിജയിക്കാനായി 211 റൺസ് കൂടി വേണം. അതേസമയം നാല് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചാം ദിനത്തിൽ ശേഷിക്കുന്ന വിക്കറ്റുകളും കൂടി പിഴുത് സെഞ്ചൂറിയനിലെ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്

നാലിന് 94 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം അവസാനിപ്പിച്ചത്. ബാറ്റിംഗ് ദുഷ്‌കരമാകുന്ന പിച്ചിൽ അഞ്ചാം ദിനം 211 റൺസ് കൂടി കൂട്ടിച്ചേർക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.  പരമാവധി പിടിച്ചുനിന്ന് സമനില എത്തിക്കാനാകും ആതിഥേയരുടെ ശ്രമം.

52 റൺസെടുത്ത് ക്രീസിൽ തുടരുന്ന നായകൻ ഡീൻ എൽഗറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ. മർക്രാം 1, കീഗൻ പീറ്റേഴ്‌സൺ 17, വാൻഡർസൻ 17, കേശവ് മഹാരാജ് 8 എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ബുമ്ര രണ്ടും സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *