വീണ്ടും മെഡല്‍ പ്രതീക്ഷ; പി വി സിന്ധു ബാഡ്മിന്റണ്‍ സെമിയില്‍
ടോക്കിയോ: റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ടോക്കിയോയിലും മെഡല്‍ നേടാന്‍ സാധ്യത. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-13, 22-20 ന് തകര്‍ത്ത് സിന്ധു സെമിയില്‍ കടന്നു. ഫൈനലില്‍ പ്രവേശിച്ചാല്‍ തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമെന്ന നേട്ടം സിന്ധു കൈവരിക്കും.നാളെ ഉച്ചയ്ക്കാണ് സിന്ധുവിന്റെ സെമി പോരാട്ടം. ചൈനീസ് തായ്‌പേയുടെ തായ് സുയിങാണ് താരത്തിന്റെ എതിരാളി.
ഹോക്കിയില്‍ പുരുഷ ടീം ജപ്പാനെ 5-3ന് തോല്‍പ്പിച്ചു. നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.