കൊവിഡ് നിയന്ത്രണങ്ങൾ: രഞ്ജി ട്രോഫി ഇത്തവണയുണ്ടാകില്ലെന്ന് ബിസിസിഐ
ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടു പോകുമെന്നും ബിസിസിഐ വ്യക്തമാക്കി
87 വർഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുക എന്നതായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ഇതിന് ചെലവ് കൂടുതലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു.
50 ഓവർ ഫോർമാറ്റിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും. വനിതകളുടെ ഏകദിന പരമ്പരക്കും മാറ്റമുണ്ടാകില്ല