ധോണിയോടുള്ള ആദരമര്‍പ്പിക്കാന്‍ ബിസിസിഐ
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ ഇന്ത്യയുടെ എം എസ് ധോണി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ മുന്നില്‍ നിന്നും നയിച്ചിട്ടും ധോണിയെന്ന തന്ത്രശാലിയായ നായകന്റെ പ്രതാപം അതേപോലെ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഐപിഎല്ലില്‍ നിന്നും ആദ്യമായാണ് ചെന്നൈ പ്ലേഓഫില്‍ പോലും എത്താതെ പുറത്തായതും. ഇപ്പോഴിതാ ധോണിയോടുള്ള ആദരമര്‍പ്പിക്കാന്‍ ബിസിസിഐ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.
ബിസിസിഐയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലെ കവര്‍ ചിത്രങ്ങള്‍ നന്ദി എം എസ് ധോണി എന്നെഴുതിയ അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ പോസ്റ്റ് ചെയ്താണ് ബിസിസിഐ അദ്ദേഹത്തോട് ആദരവ് അര്‍പ്പിച്ചത്. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ നേരിടും. അപ്പോള്‍ എം എസ് ധോണിക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാമെന്നാണ് ബിസിസിഐ കരുതിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് 19ന്റെ പ ശ്ചാത്തലത്തില്‍ അത്തരത്തിലൊരു പരിപാടിയും സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന് ആദരമര്‍പ്പിച്ചിരിക്കുകയാണ് ബിസിസിഐ.