Monday, January 6, 2025
Sports

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു- സുനില്‍ ഗവാസ്കര്‍

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ. 2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു.

പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു.

തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ് ഷാ എന്നിവര്‍ നല്‍കിയ ഹരജി സുപ്രിം കോടതി പരിഗണനയിലാണ്. ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *