Friday, January 10, 2025
Sports

ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഇന്ത്യന്‍ ക്യാപ്പണിഞ്ഞേക്കും; ശ്രീലങ്കയ്‌ക്കെതിരായ അവസാന 20-20 ഇന്ന്; വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തം

കൊളംബോ: ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഒന്നിച്ച് ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയേക്കും. ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി എട്ടിന് നടക്കും.  ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. രണ്ടാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ നവ്ദീപ് സൈനിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം മൂന്ന് മലയാളികള്‍ സന്ദീപ്, സഞ്ജു, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഇന്ന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവും.

ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എട്ടോളം താരങ്ങള്‍ ഐസൊലേഷനില്‍ ആയതിനാല്‍ ഇന്നലെ ഇറങ്ങിയ ടീമില്‍ വലിയമാറ്റങ്ങള്‍ക്ക് ഇന്ത്യക്ക് സാധിക്കില്ല.

രണ്ടാം ടി20 യില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയിക്ക്വാദും, ശിഖാര്‍ ധവാനും ചേര്‍ന്ന് ഇന്നും ടീമിനായി ബാറ്റിംഗ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. മൂന്നാം നമ്പരില്‍ ദേവ്ദത്ത് പടിക്കലും, നാലാം നമ്പരില്‍ സഞ്ജു സാംസണുമെത്തും. നിതീഷ് റാണയായിരിക്കും അഞ്ചാം സ്ഥാനത്ത് കളിക്കുക. ഭുവനേശ്വര്‍ കുമാര്‍ ഇന്നും ആറാം നമ്പരില്‍ ബാറ്റിംഗിനിറങ്ങും. പേസ് ബോളിംഗില്‍ സന്ദീപ് വാര്യരും, ചേതന്‍ സാരകറിയയും സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍, കുല്‍ദീപ് യാദവ് എന്നിവരും കളിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *