അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലയും ഭാഷാസമര അനുസ്മരണ വെബിനാറും നാളെ
കോഴിക്കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അലിഫ് വിങ്ങിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ പ്രൈമറി വിദ്യാര്‍ത്ഥിക്കായി നടത്തുന്ന സംസ്ഥാന തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നാളെ നടക്കും.
ഉച്ചക്ക് 2.15 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 3മുതല്‍ 3.45 വരെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെയും 4 മുതല്‍ 4.45 വരെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെയും 5 മുതല്‍ 5.45 വരെ പ്രൈമറി വിഭാഗത്തിന്റെയും മത്സരങ്ങള്‍ നടക്കും. ഓരോ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ വീതമാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാര്‍ത്ഥികളുടെ അറബി ഭാഷാനൈപുണി വര്‍ദ്ധിപ്പിക്കുക, മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തുന്നത്.
രാത്രി 7.30 ന് നടക്കുന്ന ഭാഷാ സമര അനുസ്മരണ വെബിനാര്‍ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. ഭാഷാ സമരത്തില്‍ പങ്കെടുത്ത കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കും.
അഡ്വ: ഫൈസല്‍ ബാബു ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തും. കെ.എ. ടി.എഫ് നേതാക്കളായ എം. സ്വലാഹുദീന്‍ മദനി, എ. മുഹമ്മദ്, ഇബ്രാഹിം മുതൂര്‍, എം.വി. അലി കുട്ടി, എം.പി. അബ്ദുല്‍ ഖാദര്‍, ടി.പി.അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി എന്നിവര്‍ പ്രസംഗിക്കും. സൂം പ്ലാറ്റ്‌ഫോമിലും ഫെയ്‌സ് ബുക്ക് ലൈവിലും വെബിനാര്‍ വീക്ഷിക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.