പരമ്പരയാകെ സിക്‌സർ മേളം; ഇംഗ്ലണ്ട്-ഏകദിന പരമ്പരക്ക് റെക്കോർഡ്
റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര. നാലോ അതിൽ കുറവോ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന പരമ്പരയായിരുന്നുവിത്. 63 സിക്‌സറുകളാണ് മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത്.
14 സിക്‌സറുകൾ നേടിയ ഇംഗ്ലീഷ് താരം ജോണി ബെയിർസ്‌റ്റോയാണ് വെടിക്കെട്ടിന് നേതൃത്വം നൽകിയത്. ഇന്ത്യൻ താരം റിഷഭ് പന്ത് 11 സിക്‌സറുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി
പന്ത് വെറും രണ്ട് മത്സരങ്ങളിൽ നിന്നാണ് 11 സിക്‌സറുകൾ സ്വന്തമാക്കിയത്. ബെൻ സ്റ്റോക്‌സ് 10 സിക്‌സുമായി മൂന്നാം സ്ഥാനത്തും രോഹിത് ശർമ 8 സിക്‌സുമായി മൂന്നാം സ്ഥാനത്തുമുണ്ട്