കോൺഗ്രസ് നേരത്തെ സമ്പന്ന പാർട്ടിയായിരുന്നു; ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ: എ കെ ആന്റണി
കോൺഗ്രസ് നേരത്തെ സമ്പന്നമായ പാർട്ടിയായിരുന്നുവെന്ന് എ കെ ആന്റണി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് കാണുന്നുണ്ട്. സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക, എന്നാൽ ഇത്തവണ കലാപം സിപിഎമ്മിലാണ്
2004ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ ഉപേക്ഷിച്ചതാണ്. 2022ൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതോടെ പാർലമെന്ററി രാഷ്ട്രീയവും ഉപേക്ഷിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേം തീരുമാനിക്കും
മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം വരും. ലതികാ സുഭാഷിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്നും ആന്റണി പറഞ്ഞു