ഇതും ജയിച്ചില്ലേൽ പഞ്ചാബിനൊരു തിരിച്ചുവരവുണ്ടാകില്ല; ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും
ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ടോസ് നേടിയ ആർ സി ബി നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർ വിജയങ്ങളുടെ കരുത്തിലാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ഒരു വിജയമെങ്കിലും പ്രതീക്ഷിച്ചാണ് പഞ്ചാബ് മത്സരത്തിനൊരുങ്ങുന്നത്
ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് പഞ്ചാബിനുള്ളത്. ആറ് മത്സരങ്ങളും തോറ്റു. പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലാണ് അവർ. ഇന്ന് ജയിച്ചില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകൽ പഞ്ചാബ് ഉറപ്പിക്കും. ക്രിസ് ഗെയിൽ ഇന്നിറങ്ങുന്നു എന്നതാണ് പഞ്ചാബിന് ആകെയുള്ള ആശ്വാസം
പഞ്ചാബ് ടീം: ക്രിസ് ഗെയിൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്
ബാംഗ്ലൂർ ടീം: ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉഡാന, നവ്ദീപ് സെയ്‌നി, യുസ് വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്