ടോസിന്റെ വിജയം ഡൽഹിക്ക്; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും
ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാംഗ്ലൂരിനായി ഓപൺ ചെയ്യും. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇന്നും അവസരം ലഭിച്ചില്ല
തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ഡൽഹി ഇന്നിറങ്ങുന്നത്. അതേസമയം നാല് വിജയങ്ങൾക്ക് ശേഷമേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. ഇന്ന് ജയിക്കുന്ന ടീം ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തും. അഹമ്മബാദിലാണ് മത്സരം നടക്കുന്നത്
ബാംഗ്ലൂർ ടീം: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ഗ്ലെൻ മാക്‌സ് വെൽ, എ ബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ഡാനിയൽ സാംസ്, കെയ്ൽ ജമീസൺ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ചാഹൽ
ഡൽഹി ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാർകസ് സ്റ്റോയിനിസ്, ഷിംറോൺ ഹേറ്റ്‌മെയർ, അക്‌സർ പട്ടേൽ, കഗീസോ റബാദ, ആവേശ് ഖാൻ, ഇഷാന്ത് ശർമ, അമിത് മിശ്ര