Saturday, April 19, 2025
Sports

‘അച്ഛന് പിന്നാലെ മകനും’; രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് കര്‍ണാടക അണ്ടര്‍ 19 ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുൻ ഇന്ത്യൻ താരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനെ ഉൾപ്പെടുത്തിയത്.കര്‍ണാടകയ്‌ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്.

ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്‍റ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി എത്തി. 17 വയസുകാരനായ സമിത് കര്‍ണാടകയ്ക്ക് വേണ്ടി 14 വയസിന് താഴെയുള്ള ടീമിലും കളിച്ചിട്ടുണ്ട്.

ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വെ ദ്രാവിഡ് 14 വയസിന് താഴെയുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ്. മക്കള്‍ ഇരുവരും പിതാവിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുല്‍ ദ്രാവിഡ്. അതുകൊണ്ടുതന്നെ സമിത് ദ്രാവിഡ് കളിക്കുമ്പോള്‍ ഏകദിന ലോകകപ് ടീമിനൊപ്പമായിരിക്കും അദ്ദേഹം. ഇക്കാരണത്താല്‍ മകന്റെ കളി കാണാന്‍ രാഹുല്‍ ദ്രാവിഡ് എത്തില്ല.

രാഹുല്‍ ദ്രാവിഡും കര്‍ണാടകയെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 തലങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം ദ്രാവിഡ് 1991-92 സീസണില്‍ കര്‍ണാടകയ്ക്കായി കളിച്ച് രഞ്ജി ട്രോഫിയില്‍ അരങ്ങേറി. ഇതേ പാതയിലേക്കാണ് ഇപ്പോള്‍ മക്കളും

കര്‍ണാടക സ്ക്വാഡ്: ധീരജ് ജെ ഗൗഡ (ക്യാപ്റ്റന്‍), ധ്രുവ് പ്രഭാകര്‍ (വൈസ് ക്യാപ്റ്റന്‍), കാര്‍ത്തിക് എസ്‌ യു, ശിവം സിംഗ്, ഹര്‍ഷില്‍ ധര്‍മണി (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുവ്‌രാജ് അറോറ (വിക്കറ്റ് കീപ്പര്‍, ഹര്‍ദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായര്‍, ധനുഷ് ഗൗഡ, ശിഖര്‍ ഷെട്ടി, സമര്‍ഥ് നാഗരാജ്, കാര്‍ത്തികേയ കെ പി, നിഷ്‌ചിത് പൈ.

Leave a Reply

Your email address will not be published. Required fields are marked *