Saturday, April 19, 2025
Kerala

തീവ്രവാദ പ്രവർത്തനത്തിന് പണമെത്തി? പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ ഇഡി റെയ്‌ഡ്

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം റെയ്‌ഡ് നടത്തുന്നു. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *