ആർ സി ബിയുടെ കുതിപ്പിന് തടയിട്ട് ധോണിപ്പട; ചെന്നൈയുടെ വിജയം 69 റൺസിന്
ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 69 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. തോൽവിയറിയാതെ നാല് ജയവുമായി എത്തിയ ആർ സി ബി ഒടുവിൽ ചെന്നൈക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസിലൊതുങ്ങി
34 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. മാക്‌സ് വെൽ 22 റൺസും ജമീസൺ 16 റൺസും മുഹമ്മദ് സിറാജ് 12 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. കോഹ്ലി 8 റൺസിനും ഡിവില്ലിയേഴ്‌സ് 4 റൺസിനും സുന്ദർ 7 റൺസിനും വീണു
രവീന്ദ്ര ജഡേജയുടെ ഓൾ റൗണ് പ്രകടനമാണ് ചെന്നൈക്ക് കരുത്തേകിയത്. ജഡേജ മൂന്ന് വിക്കറ്റെടുത്തു. ഇമ്രാൻ താഹിർ രണ്ടും ഷാർദുൽ താക്കൂർ, സാം കരൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
നേരത്തെ ജഡേജ 28 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റൺസ് എടുത്തിരുന്നു. ഡുപ്ലെസിസ് 50 റൺസും ഗെയ്ക്ക് വാദ് 33 റൺസുമെടുത്തു