Saturday, January 4, 2025
Sports

ചെന്നൈക്ക് മികച്ച സ്‌കോർ; രാജസ്ഥാന് വിജയലക്ഷ്യം 189 റൺസ്

 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ചെന്നൈ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ നടത്തിയ പ്രകടനമാണ് ചെന്നൈയെ ഇതിൽ നിന്നും പിടിച്ചു കെട്ടിയത്.

സ്‌കോർ 25ൽ നിൽക്കെ ചെന്നൈക്ക് റിതുരാജ് ഗെയ്ക്ക് വാദിനെ നഷ്ടപ്പെട്ടു. 10 റൺസാണ് റിതുരാജ് എടുത്തത്. സ്‌കോർ 45ൽ നിൽക്കെ 33 റൺസെടുത്ത ഡുപ്ലെസിസും വീണു. മൊയിൻ അലി 26 റൺസും സുരേഷ് റെയ്‌ന 18 റൺസുമെടുത്തു

അമ്പട്ടി റായിഡു 17 പന്തിൽ 27 റൺസെടുത്ത് പുറത്തായി. ധോണി 17 പന്തിൽ 18 റൺസിൽ വീണു. ജഡേജ 8 റൺസിന് വീണു. അഞ്ച് പന്തിൽ 12 റൺസെടുത്ത സാം കരൺ റൺ ഔട്ടായി. ബ്രാവോ 20 റൺസുമായി പുറത്താകാതെ നിന്നു

രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റെടുത്തു. ക്രിസ് മോറിസ് രണ്ടും രാഹുൽ തെവാത്തിയ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *