ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിക്കാൻ സാധ്യത
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. വിരാട് കോഹ്ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകുന്നേരം ഏഴ് മണിക്ക് ലക്‌നൗവിലാണ് മത്സരം. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ലങ്കയെ നേരിടാനൊരുങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിലുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരുക്കേറ്റതോടെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സാധ്യത തെളിയുന്നുണ്ട്
രോഹിതിനൊപ്പം ഇഷാൻ കിഷനോ റിതുരാജ് ഗെയ്ക്ക് വാദോ ആകും ഓപൺ ചെയ്യുക. അതേസമയം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ 4-1ന്റെ തോൽവി ഏറ്റുവാങ്ങിയാണ് ലങ്ക വരുന്നത്.