ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് രോഹിതും സംഘവും
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി 7.30ന് ആണ് മത്സരം. പരമ്പരയിൽ സമ്പൂർണ വിജയം നേടാനായാൽ ഇന്ത്യക്ക് ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. രോഹിത് ശർമയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്
അതേസമയം കരുത്തരായ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയാണ് വിൻഡീസ് ഇന്ത്യയിലെത്തിയത്. കെ എൽ രാഹുലിന്റെ അഭാവത്തിൽ റിഷഭ് പന്തിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചിരുന്നു. ഇഷാൻ കിഷൻ ആയിരിക്കും രോഹിത് ശർമക്കൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക
വിരാട് കോഹ്ലി ഒരു തിരിച്ചുവരവിന് പരമ്പരയിൽ ശ്രമിക്കുമെന്ന് ഉറപ്പാണ്. ബാറ്റിംഗ് ഫോമിന്റെ പേരിൽ കടുത്ത വിമർശനമാണ് കോഹ്ലി നേരിടുന്നത്. സൂര്യകുമാർ യാദവും റിഷഭ് പന്തും ടീമിലുറപ്പാണ്.