അടുത്ത അഞ്ച് വർഷത്തിൽ സൗദി ലീഗ് ലോകത്തിലെ മികച്ച ലീഗുകളിൽ ഒന്നാകും; റൊണാൾഡോ
നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ മാധ്യങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. പ്രീമിയർ ലീഗ് പോലെ അല്ലെങ്കിലും സൗദി ലീഗിൽ കടുത്ത മത്സരങ്ങൾ നടക്കുന്നവെന്നും അത് തന്നെ അമ്പരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ലീഗ് നിലവിലെ സ്ഥിതി തുടരുകയാണെകിൽ ഭാവിയിൽ ലോകത്തിലെ ആദ്യ നാല് ലീഗുകളിൽ ഒന്നായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി പ്രോ ലീഗ് വളരെയധികം മത്സരസ്വഭാവമുള്ളതാണ്. ലീഗിൽ മികച്ച ടീമുകളുണ്ട്. അറബ് താരങ്ങൾ മികച്ച കളി പുറത്തെടുക്കുന്നു, വിദേശികൾ ലീഗിന്റെ നിലവാരത്തിൽ മാറ്റം വരുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാറിലുള്ളപ്പോൾ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും നൽകിയ ഇന്റർവ്യൂ വിവാദമായിരുന്നു. തുടർന്ന്, ക്ലബ് താരവുമായുള്ള കരാർ റദ്ധാക്കുകയും റൊണാൾഡോ സൗദി അറേബ്യയിലെ അൽ നാസർ എഫ്‌സിയിൽ ചേരുകയും ചെയ്തു. എന്റെ കരിയറിൽ മോശം കാലങ്ങളുണ്ടായാണ് സമ്മതിക്കുന്നതിൽ എനിക്ക് യാധൊരു വിധ പ്രശനങ്ങൾ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് ചേക്കേറുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകയുമായി തിളങ്ങുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ലിച്ച്ടെൻസ്റ്റെയിനും ലക്സംബർഗിനും എതിരായ യൂറോ കപ്പ് 2024 യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള പോർച്ചുഗൽ ടീമിലെക്ക് പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.