കോലിയുടെ ലംബോര്‍ഗിനി കൊച്ചിയില്‍; വില 1.35 കോടി !
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഉപയോഗിച്ച് വിറ്റ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ വില്‍പ്പനക്കെത്തി. കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാര്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. നേരത്തെ കോലി ഉപയോഗിച്ച് 10,000 കിലോമീറ്ററോളം ഓടിയ കാര്‍ മുംബൈ സ്വദേശിക്ക് വിറ്റിരുന്നു. അയാളില്‍ നിന്ന് കാര്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
കാറിന് 1.35 കോടി രൂപയാണ് വില. ആറ് മാസം മുമ്പ് കൊച്ചിയിലെത്തിച്ച കാര്‍ മോഹവില നല്‍കി വാങ്ങാന്‍ ഇത് വരെ ആരും എത്തിയിട്ടില്ല. കോലിയുടെ കാര്‍ കാണാന്‍ ആരാധകരുടെ തിരക്കാണ് ഷോറൂമില്‍. സെലിബ്രേറ്റികള്‍ ഉപയോഗിച്ച കാറുകള്‍ക്ക് വന്‍ ഡിമാൻ്റാണ് കേരളത്തില്‍ .അത് കൊണ്ടാണ് കാര്‍ കേരളത്തിലെത്തിച്ചതെന്നും വിറ്റ് പോകാത്ത അവസ്ഥയുണ്ടാകില്ലെന്നും ഷോറൂം അധികൃതര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.