ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമാവില്ലെന്ന് ഗാംഗുലി
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമാവില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഗാംഗുലി എൻഡിടിവിയോട് പ്രതികരിച്ചു. ഗാംഗുലി ലീഗിൽ കളിക്കുമെന്ന് ടൂർണമെൻ്റ് അധികൃതർ തന്നെ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഗാംഗുലിയുടെ പ്രതികരണം.
അതേസമയം, നിരവധി മുൻ താരങ്ങളാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ കളിക്കുക. വീരേന്ദർ സെവാഗ്, ഷെയിൻ വാട്സൺ, ഓയിൻ മോർഗൻ, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, മുത്തയ്യ മുരളീധരൻ, മോണ്ടി പനേസർ, ഹർഭജൻ സിംഗ്, മഷറഫെ മുർതാസ, ദിനേഷ് രാംദിൻ, ലെൻഡൽ സിമ്മൻസ് തുടങ്ങിയവരൊക്കെ ടൂർണമെൻ്റിൽ കളിക്കും.