മൂന്ന് മാസം തരൂ, ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ ഇനിയും കളിക്കാം: സൗരവ് ഗാംഗുലി
ടെസ്റ്റില്‍ തനിക്ക് ഇനിയും ഇന്ത്യയ്ക്കു വേണ്ടി റണ്‍സ് നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പരിശീലനത്തിനായി ആറുമാസമോ മൂന്നു മാസമോ നല്‍കിയാല്‍ തനിക്ക് ഇന്ത്യയ്ക്കായ് ഇപ്പോഴും കളിക്കാനാകുമെന്ന് ഗാംഗുലി പറയുന്നു.
‘പരിശീലനത്തിനായി ആറ് മാസം എനിക്ക് നല്‍കിയാല്‍, 3 രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ എന്നെ അനുവദിച്ചാല്‍, എനിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി കളിച്ച് റണ്ണുകള്‍ നേടാന്‍ കഴിയും. ആറ് മാസം പോലും വേണ്ട വെറും മൂന്ന് മാസം തരൂ, ഞാന്‍ റണ്ണുകള്‍ നേടാം.” ഗാംഗുലി പറഞ്ഞു.
വിരമിക്കുന്ന സമയത്ത് രണ്ട് ഏകദിന പരമ്പരയില്‍ കൂടി കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. അങ്ങനെ എങ്കില്‍ തനിക്ക് കൂടുതല്‍ റണ്‍സെടുക്കാന്‍ സാധിക്കുമായിരുന്നു. നാഗ്പൂര്‍ ടെസ്റ്റിന് ശേഷം വിരമിച്ചിരുന്നില്ലെങ്കിലും സ്ഥിതി സമാനമായേനെയെന്നും ഗാംഗുലി പറഞ്ഞു. പ്രശസ്ത ബംഗാളി ദിനപത്രമായ സിംഗ്ബന്ധ് പ്രതിദിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.