ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യ അഞ്ചാമത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തു തുടരുന്നു. 49.07 പോയിന്റ് വിജയശതമാനമാണ് ഇന്ത്യക്കുള്ളത്. 53 പോയിന്റുമായി മുന്നിലുണ്ടെങ്കിലും വിജയശതമാനമാണു പട്ടികയിൽ പരിഗണിക്കുന്നത്.
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീസണിൽ ഇന്ത്യ ഇതുവരെ ഒൻപതു ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. നാലെണ്ണം ജയിച്ചു, മൂന്നെണ്ണം തോറ്റു, രണ്ടെണ്ണം സമനിലയായി. അടുത്ത മാസം ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പര വിജയിച്ചാൽ ഇന്ത്യക്കു സ്ഥാനം മെച്ചപ്പെടുത്താം.
100 ശതമാനം വിജയവുമായി ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡ് ആറാമതാണ്.