Wednesday, April 16, 2025
Kerala

രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അതിരപ്പിള്ളിയിൽ സിനിമ ചിത്രീകരണം

 

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളിയിൽ ചലച്ചിത്ര ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിജയ് സേതുപതി, നയൻതാര തുടങ്ങിയവർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പള്ളിയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്ന് മൂകതയിലായ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് ഉണ്ടാവണമെങ്കിൽ സിനിമാ ചിത്രീകരണം ആരംഭിക്കണം. അല്ലു അർജുന്റെ ‘ പുഷ്പ’ സിനിമയുടെ ചിത്രീകരണമാണ് ഇവിടെ അവസാനമായി നടന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് അതിരപ്പിള്ളിയിൽ ഇപ്പോൾ സന്ദർശകർ എത്തുന്നത്. ചിത്രീകരണം ആരംഭിച്ചതോടെ റിസോർട്ടുകളും ഹോട്ടലുകളും സജീവമാകുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ. അതിരപ്പള്ളിയിൽ ഇപ്പോൾ ഇലകൊഴിയുന്ന സീസണാണ്. ഇലകൊഴിയലിനും അതിന്റെതായ സൗന്ദര്യം കാണുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *