നിര്‍ണായക നിമിഷത്തില്‍ കോഹ്‌ലി ‘മുങ്ങി’; ‘യഥാര്‍ത്ഥ’ നായകനായി രോഹിത്
ഇംഗ്ലണ്ടിനെതിരായ ആവേശ മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇംഗ്ലണ്ട് ശക്തമായ നിലയില്‍ നില്‍ക്കവേ 17ാം ഓവറാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇതിന് മുന്നേ ഇംഗ്ലണ്ട് ശക്തമായി നില്‍ക്കവേ നായകന്‍ വിരാട് കോഹ്‌ലി മൈതാനം വിട്ടത് ശ്രദ്ധേയമായി. പിന്നീട് രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
നിര്‍ണായക നിമിഷത്തിലെ കോഹ്‌ലിയുടെ പിന്മാറ്റം ഏറെ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കളിയുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് കോഹ്‌ലി നിര്‍ണായക മത്സരത്തില്‍ തലയൂരിയത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ തുടയില്‍ വേദന അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് പിന്മാറിയതെന്നാണ് മത്സര ശേഷം കോഹ്‌ലി പറഞ്ഞത്.
എന്തായാലും നിര്‍ണായക നിമിഷത്തില്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ടീമിനെ വിജയത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് രോഹിത്തിലേക്ക് പോയി. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ 17ാം ഓവര്‍ എറഞ്ഞ ശര്‍ദുല്‍ താക്കൂര്‍ അപകടകാരികളായ ബെന്‍ സ്റ്റോക്സിനെയും ഓയിന്‍ മോര്‍ഗനെയും അടുത്തടുത്ത പന്തുകളില്‍ മടക്കി രക്ഷനാവുകയായിരുന്നു
തന്റെ പ്രകടനത്തിന്റെ ക്രെഡിക്റ്റ് രോഹിത് ശര്‍മ്മയ്ക്കാണ് താക്കൂര്‍ നല്‍കിയത്. ഗ്രൗണ്ടിന്റെ ഒരു സൈഡ് വലുതാണെന്നും അതിനനുസരിച്ച് പദ്ധതി നടപ്പിലാക്കാനും രോഹിത് പറഞ്ഞതായി താക്കൂര്‍ വെളിപ്പെടുത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം