സന്തോഷ് ട്രോഫി; സെമി പ്രതീക്ഷയിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും
സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് സെമി ബെർത്ത് ഉറപ്പിക്കാം. അല്ലെങ്കിൽ ടൂർണമെൻറിൽ നിന്ന് പുറത്താകും. ഇന്നത്തെ മത്സരത്തിൽ സമനില പോലും കേരളത്തിന് സെമിഫൈനലിലെത്താൻ സഹായിക്കില്ല. പക്ഷെ പഞ്ചാബിന് ഇന്നത്തെ മത്സരത്തിൽ തോറ്റാലും സെമി സ്വപ്‌നം കാണാം.
പഞ്ചാബിന് മൂന്നു വിജയവും ഒരു സമനിലയുമാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ഒഡീഷ ഫുട്‌ബോൾ അക്കാദമി സ്‌റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് മത്സരം നടക്കുക. എ. ഗ്രൂപ്പിൽ 10 പോയിൻറുമായി പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് പോയിൻറുള്ള കർണാടകയാണ് രണ്ടാമത്. കേരളത്തിന് രണ്ട് വിജയവും ഒരു സമനിലയും പരാജയവുമാണുള്ളത്.നാലു പോയിൻറുള്ള ഒഡീഷ, മൂന്നു പോയിൻറുള്ള മഹാരാഷ്ട്ര, പൂജ്യം പോയിൻറുള്ള ഗോവ എഫ്.ടി എന്നീ ടീമുകളാണ് എ ഗ്രൂപ്പ് പട്ടികയിലെ അവസാന സ്ഥാനങ്ങളിലുള്ളത്.