ലക്ഷ്യത്തിലേക്ക് 245 റൺസ് കൂടി; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു
ബ്രിസ്‌ബെൻ ടെസ്റ്റിൽ ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്
രോഹിത് ഏഴ് റൺസിന് വീണു. 64 റൺസുമായി ശുഭ്മാൻ ഗില്ലും 8 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 62 ഓവറാണ് അഞ്ചാം ദിനം ഇനി ശേഷിക്കുന്നത്. ഇന്ത്യ വിജയലക്ഷ്യത്തിന് 245 റൺസ് പിന്നിലാണ്.
ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്‌കോറിംഗ് വേഗത ഉയർത്തുകയാണെങ്കിൽ ഇന്ത്യക്ക് ജയിക്കാം. മറിച്ച് സമനിലയാണ് ലക്ഷ്യമിടുന്നതെങ്കിൽ കളി വിരസമാകും.