മാർട്ടിൻ ഗപ്റ്റിലിനെ നോക്കി പേടിപ്പിച്ച ദീപക് ചാഹറിന് ഒരു ലക്ഷം രൂപ സമ്മാനം
ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ അവരുടെ ഓപണിംഗ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗപ്റ്റിലിനെ നോക്കി പേടിപ്പിച്ച ഇന്ത്യൻ പേസർ ദീപക് ചാഹറിന് ഒരു ലക്ഷം രൂപ സമ്മാനം. ദീപക് ചാഹർ എറിഞ്ഞ 18ാം ഓവറിലാണ് സംഭവ ബഹുലമായ കാര്യം നടന്നത്. എസിസിയുടെ കമാൽ കാ മൊമന്റ് എന്ന പുരസ്‌കാരമാണ് ഈ തുറിച്ച് നോട്ടത്തിലൂടെ ചാഹർ സ്വന്തമാക്കിയത്
പതിനെട്ടാം ഓവറിലെ ആദ്യ പന്ത് ഗ്യാലറിയിലേക്ക് പായിച്ച ഗപ്റ്റിൽ ചാഹറിനെ ഒന്ന് തുറിച്ചു നോക്കി. അടുത്ത പന്തിൽ ഗപ്റ്റിലിനെ ശ്രേയസ്സ് അയ്യരുടെ കൈകളിലെത്തിച്ച ചാഹർ ഈ നോട്ടം തിരിച്ച് നൽകുകയും ചെയ്തു. ഇതാണ് കമാൽ കാ മൊമന്റ് എന്ന പുരസ്‌കാരം സ്വന്തമാക്കിയത്.