അരങ്ങേറ്റക്കാരൻ ഏദന് നാല് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148ന് പുറത്ത്
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന മേഘാലയക്ക് 40.4 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഏദൻ ആപ്പിൾ ടോമാണ് മേഘാലയയെ തകർത്തത്
ഏദൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറ്ററൻ താരം ശ്രീശാന്ത് രണ്ട് വിക്കറ്റെടുത്തു. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്നും ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനിത് ബിഷ്താണ് മേഘാലയയുടെ ടോപ് സ്‌കോറർ. കിഷാൻ ലിംഗ്‌ഡോ 26 റൺസും ചിരാഘ് ഖുറാന 15 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. 29 റൺസുമായി പൊന്നൻ രാഹുലും 28 റൺസുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ