ടി-20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു: ഷഹീൻ അഫ്രീദി തിരികെയെത്തി; ഫഖർ സമാന് ഇടമില്ല
ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു. പരുക്കേറ്റ് ഏഷ്യാ കപ്പിൽ ഇടം ലഭിക്കാതിരുന്ന പേസർ ഷഹീൻ ഷാ അഫ്രീദി ടീമിൽ തിരികെയെത്തി. ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ യുവ പേസർ നസീം ഷാ ടീമിൽ സ്ഥാനം നിലനിർത്തി. ബാബർ അസം നയിക്കുന്ന ടീമിൽ ഷദബ് ഖാനാണ് വൈസ് ക്യാപ്റ്റൻ.

ടോപ്പ് ഓർഡർ ബാറ്റർ ഷാൻ മസൂദ് ആദ്യമായി ടി-20 ടീമിൽ ഇടം നേടി. കാൽമുട്ടിനു പരുക്കേറ്റ ഫഖർ സമാൻ റിസർവ് നിരയിലാണ്. മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവരും റിസർവ് നിരയിലുണ്ട്. ഈ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലും കളിക്കുക. പരുക്കേറ്റ ഫഖർ സമാനും പരുക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന ഷഹീൻ അഫ്രീദിയ്ക്കും പകരം ഓൾറൗണ്ടർ ആമിർ ജമാൽ, സ്പിന്നർ അബ്രാർ അഹ്‌മദ് എന്നിവർ ഇടം നേടി.