ബോക്‌സിംഗ് ഇതിഹാസം മാർവിൻ ഹെഗ്ലർ അന്തരിച്ചു
ബോക്‌സിംഗ് താരവും നടനുമായ മാർവിൻ ഹെഗ്ലർ അന്തരിച്ചു. 66 വയസ്സായിരുന്നു. ന്യൂഹാംപ്‌ഷെയറിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ ജി ഹെഗ്ലർ അറിയിച്ചു. 1970-80 കാലഘട്ടത്തിൽ ബോക്‌സിംഗ് റിംഗിലെ കിരീടം വെക്കാത്ത രാജാവായിരുന്നു അദ്ദേഹം
67 പോരാട്ടങ്ങളിൽ 62ലും അദ്ദേഹം വിജയം നേടി. ഇതിൽ 52 എണ്ണവും നോക്കൗട്ടായിരുന്നു. തുടർച്ചയായ 12 തവണ അദ്ദേഹം ബോക്‌സിംഗ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിംഗ് അസോസിയേഷന്റെയും ലോക കീരീടങ്ങൾ സ്വന്തമാക്കി.
റിംഗിൽ നിന്ന് പിന്നീട് കമന്ററിയിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞു. നിരവധി ആക്ഷൻ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി.