ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി
ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല
നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുക.