Tuesday, April 15, 2025
Kerala

ശശീന്ദ്രൻ പാർട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്ന് മാണി സി കാപ്പൻ; കൂടുതൽ കാര്യങ്ങൾ നാളെ പറയും

യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നത്. എല്ലാ കാര്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഐശ്വര്യ കേരള യാത്രയെ സ്വീകരിക്കുമെന്ന് ശരദ് പവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു. ആർക്കും വേണ്ടാതെ കിടന്ന മണ്ഡലമായിരുന്നു പാലാ. അവിടെയാണ് മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണി പ്രവർത്തകരും ആത്മാർഥമായി പ്രവർത്തിച്ചു. പാലായിലെ എൽ ഡി എഫ് പ്രവർത്തകർ ഇപ്പോഴും ഒപ്പമുണ്ട്കൂ

ടുതൽ കാര്യങ്ങൾ നാളത്തെ പ്രസംഗത്തിൽ പറയും. എ കെ ശശീന്ദ്രൻ പാർട്ടിക്ക് പേരുദോഷമുണ്ടാക്കി. കച്ചവടം നടത്താൻ ഇത് സാധനമൊന്നും അല്ലല്ലോയെന്നും ശശീന്ദ്രന് മറുപടിയായി മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *