സെമിയിൽ കാലിടറി; സെറീന വില്യംസ് യുഎസ് ഓപണിൽ നിന്ന് പുറത്ത്
യുഎസ് ഓപ്പണിന്റെ സെമി ഫൈനലിൽ സെറീന വില്യംസിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ വിക്ടോറിയ അസാരെങ്ക ആണ് അവരെ തോൽപ്പിച്ചത്. 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് തോൽവി.
24-ാമത് ഗ്രാൻസ്ലാം സിംഗിൾസ് കിരീടമെന്ന അപൂർവ റെക്കോർഡാണ് സെറീനയിൽ നിന്ന് വഴുതി പോയത്. 2012 ലും 2013 ലും വില്യംസിനോട് അസറെങ്ക പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനിലെ നവോമി ഒസാക്കയെ അസറെങ്ക നേരിടും