Saturday, January 4, 2025
Sports

അപമര്യാദയായി പെരുമാറി: നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി

ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി. അപമര്യാദയായി പെരുമാറുകയും ലൈൻ അമ്പയറുടെ ദേഹത്തേക്ക് പന്ത് അടിച്ച് തെറിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി

നാലാം റൗണ്ടിനിടെയാണ് സംഭവം. സർവ് നഷ്ടമായപ്പോൾ ക്ഷുഭിതനായ ദ്യോക്കോവിച്ച് അടിച്ചു തെറിപ്പിച്ച പന്ത് ലൈൻ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്കെതിരെ 5-6 എന്ന സ്‌കോറിൽ പിന്നിൽ നിൽക്കുകയായിരുന്നു താരം

റഫറിമാർ കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. മനപ്പൂർവം ചെയ്തതല്ലെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. സംഭവത്തിൽ മാപ്പ് പറയുന്നതായി ദ്യോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

Leave a Reply

Your email address will not be published. Required fields are marked *