ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് ഭീതി; അവസാന ടെസ്റ്റ് മാറ്റിവച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മാറ്റിവച്ചു. ഇന്ത്യന്‍ ക്യാംപില്‍ ഉടലെടുത്ത കൊവിഡ് ഭീതിയെ തുടര്‍ന്നാണ് മല്‍സരം മാറ്റിവച്ചത്. ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്ക് കൊവിഡ് പോസ്റ്റീവായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.തുടര്‍ന്ന് ബിസിസിഐയും ഇസിബിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മല്‍സരം റദ്ദാക്കുകയായിരുന്നു. എന്നാല്‍ മല്‍സരം പിന്നീട് നടത്തുമെന്ന് ബിസിസിഐ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പ് നല്‍കി.