ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍; കരാര്‍ അംഗീകരിച്ച് ടോട്ടനം
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടുമെന്നതിന് സ്ഥിരീകരണം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബുണ്ടസ്ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. ടോട്ടൻഹാമുമായി ജർമ്മൻ ക്ലബ് ധാരണയിലെത്തി. 100 മില്യൺ യൂറോയ്ക്ക് ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിൽ ചേരുമെന്നാണ് റിപ്പോർട്ട്.
ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും ഇത്. 2024 ൽ കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകുമെന്ന് മനസിലാക്കി ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി നടത്തിയ നീക്കങ്ങൾ മൂലമാണ് തീരുമാനം അനിശ്ചിതമായി നീളൻ കാരണം. രണ്ടാഴ്ചയായി ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്കി ബാഴ്സലോണയിലേക്ക് പോയ ശേഷം ബയേണ്‍ മികവുറ്റ സ്ട്രൈക്കര്‍ക്കായുള്ള തിരച്ചിലിലായിരുന്നു.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബയേൺ മാത്രമാണ് കെയ്നിനായി രംഗത്ത് വന്നത്.