Tuesday, January 7, 2025
National

ഭാരത് മാതാ എന്ന പദം ഇന്ത്യയിൽ അൺപാർലമെന്ററിയായി’; രാഹുൽ ഗാന്ധി

ഇന്ത്യയിൽ ‘ഭാരത് മാതാ’ എന്ന പദം അൺപാർലമെന്ററി പദമാണെന്ന് രാഹുൽ ഗാന്ധി. തന്റെ പാർലമെന്റ് പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രാഹുൽ. പ്രത്യക്ഷത്തിൽ ഭാരത മാതാവ് ഇപ്പോൾ ഇന്ത്യയിൽ അൺപാർലമെന്ററി പദമാണെന്ന് രാഹുൽ കൂട്ടിച്ചേത്തു. പാർലമെന്റിന് പുറത്തേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മണിപ്പൂർ കലാപ വിഷയത്തിൽ മോദി സർക്കാറിനെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കിയിരുന്നു. രാഹുൽ പ്രസംഗത്തിൽ നിരവധി തവണ ഉപയോഗിച്ച ‘കൊലപാതകം’ എന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരതമാതാവിനെ കൊല ചെയ്തെന്ന വാചകത്തിലെ ‘കൊല’, എന്ന വാക്കും ബി.ജെ.പി നേതാക്കൾ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ ‘രാജ്യദ്രോഹി’, പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്നീ നീക്കിയ മറ്റ് വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *