യുക്രൈനെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട് സെമിയിൽ; ഹാരി കെയ്‌ന് ഇരട്ട ഗോൾ
യൂറോ കപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. യുക്രൈനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് പ്രവേശിച്ചത്. നായകൻ ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഹാരി മഗൈവർ, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. സെമിയിൽ ഇംഗ്ലണ്ട് ഡെൻമാർക്കിനെ നേരിടും
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ സ്‌റ്റെർലിംഗിന്റെ പാസിൽ നിന്ന് കെയ്ൻ ഗോൾ വേട്ട ആരംഭിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 1-0ന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതി ആർത്തിരമ്പി വരുന്ന ഇംഗ്ലണ്ട് താരങ്ങളെയാണ് കണ്ടത്
ആദ്യ പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ ഇംഗ്ലണ്ട് നേടി. 46ാം മിനിറ്റിൽ മഗൈവറിന്റെ ഹെഡ്ഡർ വലയിലേക്ക്. 50ാം മിനിറ്റിൽ കെയ്ൻ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. 63ാം മിനിറ്റിൽ ഹെൻഡേഴ്‌സൺ ഇംഗ്ലണ്ടിന്റെ സ്‌കോർ പട്ടിക പൂർത്തിയാക്കി.