നിർണായക മത്സരത്തിനൊരുങ്ങി ധോണിപ്പട; ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരമാനമെടുത്തു.
ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ നിലവിൽ ആറാം സ്ഥാനത്താണ്. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം ഡൽഹിക്കായിരുന്നു. അതേസമയം ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനായാണ് ഇന്നിറങ്ങുന്നത്.
ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യർ, മാർകസ് സ്‌റ്റോണിസ്, അലക്‌സ് കാറെ, അക്‌സർ പട്ടേൽ രവിചന്ദ്ര അശ്വിൻ, തുഷാർ ദേശ്പാണ്ഡെ, കഗീസോ റബാദ, ആന്റിച്ച് നോർക്കിയ
ചെന്നൈ ടീം: സാം കരൺ, ഡുപ്ലെസിസ്, ഷെയ്ൻ വാട്‌സൺ, അമ്പട്ടി റായിഡു, ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ബ്രാവോ, ദീപക് ചാഹർ, ഷാർദൂൽ താക്കൂർ, കരൺ ശർമ