കേരള പ്രീമിയര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏഴാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ്. കേരളത്തിന്റെ ചാംപ്യന്‍ പട്ടത്തിനായി 12 ടീമുകള്‍ മല്‍സരിക്കുന്ന കെ.പി.എല്‍ന് മാര്‍ച്ച് ആറിനാണ് തുടക്കമായത്. നിലവിലെ ചാംപ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്സ്, 13ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം.
സച്ചിന്‍ സുരേഷ്, ബിരേന്ദര റബാ സിംഗ്, അമന്‍ കുമാര്‍ സഹാനി, അമല്‍ ജേക്കബ്, സുജിത്ത് വി ആര്‍, ഗാലിന്‍ ജോഷി, ബിജോയ് വി, സലാഹുദ്ദീന്‍ അദ്‌നാന്‍, അരിത്ര ദാസ്, ഷഹജാസ് ടി, മുഹമ്മദ് ജിയാദ് സി, ആസിഫ് ഒ എം, മുഹമ്മദ് ബാസിത് പറത്തോടി, ബെക്കാം സിംഗ്, സയീദ് ബിന്‍ വലീദ്, സുഖാം യോയിഹെംബ മെയ്‌തേ, റിതീഷ്, നിഹാല്‍ സുദീഷ്, സനൂപ് സി, റോഷന്‍ ജിജി, ദീപ് സാഹ, സൂരഗ് ഛേത്രി, ക്രിസ്റ്റഫര്‍ രാജ്കുമാര്‍, പ്രഫുല്‍ കുമാര്‍ വൈ വി, നഓരം ഗോബിന്ദാഷ് സിംഗ്, ഗോതിമയും മുക്താസന ശര്‍മ്മ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍.നിലവിലെ ചാംപ്യന്മാരായതിനാല്‍, തങ്ങളുടെ ടീം ആവേശത്തിലാണെന്ന് മുഖ്യ പരിശീലകന്‍ ടി.പുരുഷോത്തമന്‍ പറഞ്ഞു. ടീം കഠിനാധ്വാനം ചെയ്തു, ഇത്തവണയും മികവുറ്റ പ്രകടനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.