ആദ്യ പരമ്പരയിൽ തന്നെ കിരീടവുമായി രോഹിത്; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 44 റൺസ് ജയം
അഹമദാബാദിൽ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. 44 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 46 ഓവറിൽ 193 റൺസിന് പുറത്തായി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന ടീമിന്റെ നായകനായി അരങ്ങേറിയ ആദ്യ പരമ്പരയിൽ തന്നെ കിരീടം സ്വന്തമാക്കാൻ രോഹിത് ശർമക്ക് സാധിച്ചു. 12 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് കളിയിലെ താരം
64 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും 49 റൺസെടുത്ത കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ സ്‌കോർ 237ൽ എത്തിച്ചത്. റിഷഭ് പന്ത്, കോഹ്ലി എന്നിവർ 18 റൺസ് വീതവും ദീപക് ഹൂഡ 29 റൺസും സുന്ദർ 24 റൺസുമെടുത്തു
44 റൺസെടുത്ത ബ്രൂക്‌സ് ആണ് വിൻഡീസ് ടോപ് സ്‌കോറർ. അകീൽ ഹുസൈൻ 34 റൺസും സ്മിത്ത് 24 റൺസുമെടുത്തു. ഷായി ഹോപ് 27 റൺസിനും ബ്രാൻഡൻ കിംഗ് 18 റൺസിനും വീണു. ഇന്ത്യക്കായി പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാർദൂൽ താക്കൂർ രണ്ടും സിറാജ്, ചാഹൽ, സുന്ദർ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി