വാഹനാപകടം; ഐസിസി മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു
ഐസിസിയുടെ മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു. വാഹനാപകടത്തിലായിരുന്നു മരണം. 73 വയസായിരുന്നു. റൂഡിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്‌ഡെയിലിൽ വച്ചായിരുന്നു അപകടം. കേപ്‌ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം ഗോൾഫ് കളിച്ചതിനു ശേഷം തിരികെ തൻ്റെ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
209 ഏകദിനങ്ങളിലും 108 ടെസ്റ്റ് മത്സരങ്ങളിലും 14 ടി-20കളിലും റൂഡി അമ്പയറിങ് ചുമതല വഹിച്ചു.