ഇനി ഐപിഎൽ പൂരം: ഉദ്ഘാടന മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ
ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30നാണ് മത്സരം ആരംഭിക്കുന്നത്.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വലിയ ആശങ്കകൾക്കിടയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല
വിരാട് കോഹ്ലിയും രോഹിത് ശർമയും നേർക്കുനേർ വരുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. മുംബൈയുടെ സൂപ്പർ താരങ്ങളെല്ലാം തന്നെ ഇന്നത്തെ മത്സരത്തിൽ അണിനിരക്കും. രോഹിത്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഇഷാൻ കിഷൻ, ബുമ്ര, പാണ്ഡ്യ സഹോദരൻമാർ എന്നിവർ ഇന്ന് കളിക്കും
മറുവശത്ത് കോഹ്ലി, ഡിവില്ലിയേഴ്‌സ്, മാക്‌സ് വെൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് അണിനിരക്കുന്നത്. ദേവ്ദത്ത് പടിക്കലും ചാഹലും സുന്ദറും ടീമിലുണ്ട്.