ബോളിവുഡ് നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു
ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു. മുംബൈ അന്ധേരിയിലെ ഡി എന്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് തീ കൊളുത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷിന്റെ ഭാര്യ അസ്മിത അപ്പോഴേക്കും മരിച്ചിരുന്നു
മകള്‍ സൃഷ്ടിയെ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അസ്മിതയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സൃഷ്ടി മൊഴി നല്‍കിയിട്ടുണ്ട്.